ലോട്ടറി അടിച്ചയാൾ മദ്യസത്കാരത്തിനിടെ മരിച്ച സംഭവം; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

ലോട്ടറിയടിച്ചതിന് പിന്നാലെ നടത്തിയ മദ്യസത്കാരത്തിനിടെ വീണ് പരിക്കേറ്റ പാങ്ങോട് സ്വദേശി സജീവ് ആണ് മരിച്ചത്

Update: 2023-04-04 08:02 GMT
മരിച്ച സജീവ്

തിരുവനന്തപുരം: പാങ്ങോട് ലോട്ടറിയടിച്ചയാൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. പാങ്ങോട് സ്വദേശി സന്തോഷിനെയാണ് കസ്റ്റഡിയിലെടുത്തത്. ലോട്ടറിയടിച്ചതിന് പിന്നാലെ നടത്തിയ മദ്യസത്കാരത്തിനിടെ വീണ് പരിക്കേറ്റ പാങ്ങോട് സ്വദേശി സജീവ് ഇന്നലെ ആണ് മരിച്ചത്.

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപയാണ് സജീവന് ലോട്ടറിയടിച്ചത്. തുക കഴിഞ്ഞ ദിവസം സജീവന് ലഭിക്കുകയും ചെയ്തു. പിന്നാലെ സുഹൃത്തുക്കൾക്ക് മദ്യസത്കാരം നടത്തി. സത്കാരത്തില്‍ സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുന്നതിനിടെ സജീവൻ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. തുടർന്ന് ഇയാളെ മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു.

Advertising
Advertising

എന്നാൽ മദ്യസത്കാരത്തിനിടെ സുഹൃത്തായ സന്തോഷ്, സജീവനെ പിടിച്ചുതള്ളിയെന്ന ബന്ധുവിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇടപെടുന്നത്. തുടര്‍ന്നാണ് സന്തോഷിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. ഇയാളെ പൊലീസ് ചോദ്യംചെയ്യുകയാണ്. അതേസമയം മരണകാരണം സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലെ ഇക്കാര്യത്തിൽ വ്യക്തത വരൂ. 

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News