കത്ത് വിവാദത്തിൽ നിയമനടപടിക്കൊരുങ്ങി സിപിഎം; ഷർഷാദിന് എം.വി ഗോവിന്ദന്റെ വക്കീൽ നോട്ടീസ്

മൂന്നുദിവസത്തിനകം ആരോപണങ്ങൾ പിൻവലിക്കണമെന്ന് അഭിഭാഷകൻ രാജഗോപാലൻ നായർ മുഖേന അയച്ച നോട്ടീസിൽ ആവശ്യം

Update: 2025-08-19 15:45 GMT

തിരുവനന്തപുരം: സിപിഎമ്മിലെ കത്ത് വിവാദത്തിൽ വ്യവസായി മുഹമ്മദ് ഷർഷാദിനെതിരെ നിയമനടപടിയുമായി സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഷർഷാദിന് വക്കീൽ നോട്ടീസ് അയച്ചു. അപകീർത്തികരമായ പ്രസ്താവനകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ രാജഗോപാലൻ നായർ മുഖേനയാണ് നോട്ടീസ് അയച്ചത്. പോളിറ്റ് ബ്യൂറോയ്ക്ക് നൽകിയ കത്ത് ചോർത്തിയത് എം.വി ഗോവിന്ദന്റെ മകനാണെന്ന് ഷർഷാദ് ആരോപിച്ചിരുന്നു.

മൂന്നുദിവസത്തിനകം ആരോപണങ്ങൾ പരസ്യമായി പിൻവലിക്കണം. പരസ്യപ്രസ്താവനയായി മാപ്പ് പറയണം. സോഷ്യൽ മീഡിയയിൽ ഉള്ള ആരോപണങ്ങൾ ഉൾപ്പടെ പിൻവലിക്കണമെന്നും പിന്നീട് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കരുതെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്. ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ മാനനഷ്ട കേസ് കൊടുക്കാനാണ് പാർട്ടി തീരുമാനം.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News