'കേരളത്തിൽ മദ്രസകൾക്ക് സർക്കാർ സഹായം ലഭിക്കുന്നില്ല'; ദേശീയ ബാലാവകാശ കമ്മീഷനെ തള്ളി കെ. സുരേന്ദ്രൻ

'കേരളത്തിലെ മദ്രസകളെക്കുറിച്ചല്ല ബാലാവകാശ കമ്മീഷൻ പറയുന്നത്'

Update: 2024-10-13 12:59 GMT

തിരുവനന്തപുരം: മദ്രസാ വിഷയത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ്റെ നിലപാട് തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ മദ്രസകൾക്ക് സർക്കാരിന്റെ സഹായം ലഭിക്കുന്നില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ മദ്രസകൾക്ക് സഹായം ലഭിക്കുന്നുവെന്നായിരുന്നു ബാലാവകാശ കമ്മീഷൻ ചെയർമാൻ്റെ വാദം.

'കേരളത്തിലെ മദ്രസകൾ സർക്കാർ സഹായത്തോടെയല്ല പ്രവർത്തിക്കുന്നത്. അവ മതസ്ഥാപനങ്ങളാണ്, ഇവിടെയുള്ള കുട്ടികൾ സ്കൂളുകളിലും പോകുന്നുണ്ട്. ഇത് കേരളത്തെ ബാധിക്കുന്ന വിഷയമല്ല. മറ്റു സംസ്ഥാനങ്ങളിലാണ് സർക്കാർ സഹായം നൽകുന്നത്. കേരളത്തിലെ മദ്രസകളെ കുറിച്ചല്ല ബാലാവകാശ കമ്മീഷൻ പറയുന്നതെ'ന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Advertising
Advertising

മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന നിര്‍ദേശവുമായി കമ്മീഷന്‍ തലവന്‍ പ്രിയങ്ക് കാന്‍ഗൊ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരുന്നു. മദ്രസബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നും നിര്‍ദേശമുണ്ട്. മദ്രസകളിലെ വിദ്യാഭ്യാസരീതി 1.25 കോടി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ കത്ത്.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News