മഹാവീർ ജയന്തി; മത്സ്യ, മാംസ കച്ചവടസ്ഥാപനങ്ങളും മദ്യശാലകളും തുറന്ന് പ്രവർത്തിക്കരുതെന്ന് മാഹി മുനിസിപ്പൽ കമീഷണർ

മാഹി നഗരസഭ പരിധിയിലെ കച്ചവടസ്ഥാപനങ്ങൾ തുറക്കുന്നതിനാണ് നിയന്ത്രണമുള്ളത്

Update: 2025-04-09 13:38 GMT

മാഹി: മഹാവീർ ജയന്തി ദിനത്തിൽ മാഹി നഗരസഭ പരിധിയിൽ മത്സ്യ, മാംസ കച്ചവടസ്ഥാപനങ്ങളും മദ്യശാലകളും തുറന്ന് പ്രവർത്തിക്കരുതെന്ന് മുനിസിപ്പൽ കമീഷണർ. എട്ടിന് പുറത്തിറക്കിയ നോട്ടീസിലാണ് അറിയിപ്പുള്ളത്.

ഏപ്രിൽ പത്തിന് മാഹാവീർ ജയന്തിദിനമായതിനാൽ  മത്സ്യ, മാംസ കച്ചവടസ്ഥാപനങ്ങളും മദ്യശാലകളും തുറന്ന് പ്രവർത്തിക്കരുതെന്നാണ് അറിയിപ്പിലുള്ളത്. എല്ലാ വർഷവും  ഇത്തരത്തിൽ അറിയിപ്പ് നൽകാറുണ്ടെന്ന് അധികൃതർ മീഡിയവണിനോട് പറഞ്ഞു.

 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News