പശ്ചിമ കൊച്ചിയിലെ ലഹരിക്കേസ്: മുഖ്യപ്രതി ആഷിക്ക് അറസ്റ്റിൽ
ഒമാനിൽ നിന്നാണ് ഇയാൾ ലഹരി എത്തിച്ചിരുന്നത്
ആഷിക്ക്
എറണാകുളം: പശ്ചിമ കൊച്ചിയിലെ ലഹരിക്കേസിൽ മുഖ്യപ്രതി ആഷിക്കിനെ പിടികൂടിയെന്ന് പൊലീസ്. ഒമാനിൽ നിന്നാണ് ഇയാൾ ലഹരി എത്തിച്ചിരുന്നത്. കേസിൽ ഇതുവരെ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൊച്ചി ഡിസിപി വ്യക്തമാക്കി. മാഗി ആഷ്മ എന്ന വനിതയുടെ സഹായത്തോടെയാണ് ലഹരി കടത്തിയത്.
500 ഗ്രാം ആണ് ഇവരിൽ നിന്ന് പിടികൂടിയിരുന്നത്. മലപ്പുറത്തെ വീട്ടിൽ നിന്നാണ് ലഹരി പിടികൂടിയത്. മാഗി ആഷ്മക്ക് ഒരു ലക്ഷം രൂപയായിരുന്നു പ്രതിഫലം. പ്രതികൾ ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. കൊച്ചി നഗരത്തിൽ ഈ വർഷം ഇതുവരെ 482 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തു. 549 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അശ്വതി ജിജി പറഞ്ഞു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒന്നരക്കിലോ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് വനിതകൾ പിടിയിലായി. മുംബൈ സ്വദേശികളായ സഫ, ഷസിയ എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. ഇവരിൽ നിന്നും 44 ലക്ഷം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അതേസമയം, പത്തനംതിട്ടയിൽ കഞ്ചാവുമായി യുവാവ് പിടിയിലായി. പത്തനംതിട്ട സ്വദേശി നസീബ് സുലൈമാൻ ആണ് 300ഗ്രാം കഞ്ചാവുമായി പിടിയിലായത്. മുൻപും രണ്ട് തവണ ഇയാൾ കഞ്ചാവ് കേസിൽ പിടിയിലായിരുന്നു.