ഹൈക്കമാൻഡ് വിളിപ്പിച്ചു; കേരളത്തിലെ പ്രധാന കോൺഗ്രസ് നേതാക്കൾ ബംഗളൂരുവിലേക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പും സംഘടനാ വിഷയങ്ങളും ചർച്ചയാകും

Update: 2023-07-17 15:50 GMT
Editor : Lissy P | By : Web Desk

ബംഗളുരു: കേരളത്തിലെ പ്രധാന കോൺഗ്രസ് നേതാക്കളെ ബംഗളുരുവിലേക്ക് വിളിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും കേരള നേതാക്കളുമായി ചർച്ച നടത്തും. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളടക്കമുള്ളവരെയാണ് വിളിപ്പിച്ചത്. ബുധനാഴ്ച എത്താനാണ് നിർദേശം.

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും സംഘടനാ വിഷയങ്ങളും ചർച്ചയാവും. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനായി വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായി ഹൈക്കമാൻഡ് ചർച്ച നടത്തുന്നുണ്ട്. അതിൻ്റെ ഭാഗമായിട്ടാണ് പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗം നടക്കുന്ന ബംഗളുരുവിലേക്ക് കേരള നേതാക്കളേയും വിളിപ്പിച്ചത്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News