Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊല്ലം: കൊല്ലം തങ്കശേരി ആൽത്തറമൂട്ടിൽ വീടുകൾക്ക് തീപിടിച്ചു. അഞ്ച് വീടുകൾക്കാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി.
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പൊട്ടിത്തെറിയുടെ ആഘാതത്തിൽ തീ ആളിക്കത്തുകയും സമീപത്തെ വീടുകളിലേക്ക് പടരുകയുമായിരുന്നു.
സംഭവം അറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണയ്ക്കാൻ തീവ്ര ശ്രമം തുടരുകയാണ്. ആളപായമുണ്ടായതായി ഇതുവരെ റിപ്പോർട്ടുകളില്ല.