സ്‌കൂൾ സമയമാറ്റത്തെ ഭൂരിഭാഗം രക്ഷിതാക്കളും പിന്തുണച്ചെന്ന് വിദഗ്ധസമിതി റിപ്പോർട്ട്
പഴയ സ്കൂൾ സമയത്തെ അനുകൂലിച്ചത് ആറ് ശതമാനം പേർ മാത്രമെന്നും റിപ്പോര്‍ട്ട്
തിരുവനന്തപുരം:സ്കൂൾ സമയമാറ്റത്തെ ഭൂരിഭാഗം രക്ഷിതാക്കളും പിന്തുണച്ചുവെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട്. അനാവശ്യ അവധികൾ കുറയ്ക്കണമെന്നും സർവേയിൽ പങ്കെടുത്ത 41 ശതമാനം രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. അക്കാദമിക് കലണ്ടർ തയ്യാറാക്കാൻ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് മീഡിയവണിന് ലഭിച്ചു.
പഴയ സ്കൂൾ സമയത്തെ അനുകൂലിച്ചത് ആറ് ശതമാനം പേർ മാത്രമാണെന്നും സ്കൂൾ ദിവസങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അവധി പുനഃപരിശോധിക്കുന്നത് അനുകൂലിച്ചത് 0.6% ശതമാനം മാത്രമാണ്.പഠന ദിവസങ്ങള്‍ കൂട്ടുന്നത് 87.2 ശതമാനം പൊതുജനങ്ങളും എതിര്‍ത്തു.
ഫെബ്രുവരി മുതൽ ഏപ്രിൽ 10 വരെ നടത്തിയ പഠനത്തിന്റെ റിപ്പോർട്ടാണ് പുറത്ത് വന്നത്.ആറ് ജില്ലകളിലാണ് പഠനം നടത്തിയത്.വയനാട്, പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം,കാസർകോട്,മലപ്പുറം ജില്ലകളിലാണ് പഠനം നടത്തിയത്.വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയിലാണ് സര്‍വേ നടത്തിയിരിക്കുന്നത്.
819 അധ്യാപകര്‍,520വിദ്യാര്‍ത്ഥികള്‍,156രക്ഷിതാക്കള്‍ എന്നിവരാണ് സര്‍വേയില്‍ പങ്കെടുത്തത്. 4490 പൊതുജനങ്ങള്‍ക്കിടയിലും സര്‍വെ നടത്തിയിട്ടുണ്ട്.