മലപ്പുറത്ത് പലയിടത്തും ഭൂമി കുലുങ്ങിയതായി നാട്ടുകാർ
കോട്ടക്കൽ, വേങ്ങര, ഇരിങ്ങല്ലൂർ, ഊരകം തുടങ്ങിയ സ്ഥലങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്
Update: 2025-12-24 01:42 GMT
മലപ്പുറം: മലപ്പുറത്ത് വിവിധയിടങ്ങളിൽ ഭൂമി കുലുങ്ങിയെന്ന് നാട്ടുകാർ. രാത്രി 11:20യോടെയാണ് വലിയ ശബ്ദവും സെക്കൻഡുകൾ നീണ്ടുനിൽക്കുന്ന കുലുക്കവും അനുഭവപ്പെട്ടത്. കോട്ടക്കൽ, വേങ്ങര, ഇരിങ്ങല്ലൂർ, ഊരകം തുടങ്ങിയ സ്ഥലങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്.
ഭൂമികുലുക്കം ആണെന്ന് പറയാനാകില്ലെന്നും തീവ്രത കുറഞ്ഞ പ്രകമ്പനം മാത്രമാണ് ഉണ്ടായതെന്നുമാണ് അധികൃതർ പറയുന്നത്.