പോക്‌സോ കേസിൽ മലപ്പുറം എം.ഡി.സി ബാങ്ക് ജീവനക്കാരനും പെൺസുഹൃത്തും അറസ്റ്റിൽ

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ക്ലർക്ക് അലി അക്ബർ ഖാൻ (39) ആണ് പിടിയിലായത്.

Update: 2023-01-22 10:36 GMT

മലപ്പുറം: പോക്‌സോ കേസിൽ മലപ്പുറം എം.ഡി.സി ബാങ്ക് ജീവനക്കാരനും പെൺസുഹൃത്തും അറസ്റ്റിൽ. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ക്ലർക്ക് അലി അക്ബർ ഖാൻ (39) ആണ് പിടിയിലായത്.

ഇയാളുടെ പെൺ സുഹൃത്തിന്റെ മകളായ 11 വയസുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. തിരുവനന്തപുരത്ത് സ്‌കൂളിൽ പഠിക്കുന്ന കുട്ടി പഠനത്തിൽ പിന്നോക്കം പോയതിനെ തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് പീഡനം പുറത്തായത്.

അമ്മയുടെ അറിവോടെയായിരുന്നു പീഡനം. ഇതിനെ തുടർന്നാണ് പെൺ സുഹൃത്തിനെയും പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് അലി അക്ബറിനെ അറസ്റ്റ് ചെയ്തത്. പെൺ സുഹൃത്തിനെ എറണാകുളത്ത് വെച്ചുമാണ് പിടികൂടിയത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News