പര്‍വതാരോഹണത്തിനിടെ കുടുങ്ങിയ മലയാളി പര്‍വ്വതാരോഹകനെ രക്ഷപെടുത്തി

വടക്കേ അമേരിക്കയിലെ ദനാലി പര്‍വതത്തില്‍ കുടുങ്ങിയ ഷെയ്ഖ് ഹസന്‍ ഖാനെ പ്രത്യേക സംഘമാണ് രക്ഷപെടുത്തിയത്

Update: 2025-06-19 05:31 GMT

ന്യൂഡല്‍ഹി: പര്‍വതാരോഹണത്തിനിടെ കുടുങ്ങിയ മലയാളിയായ പര്‍വ്വതാരോഹകനെ രക്ഷപെടുത്തി. വടക്കേ അമേരിക്കയിലെ ദനാലി പര്‍വതത്തില്‍ കുടുങ്ങിയ ഷെയ്ഖ് ഹസന്‍ ഖാനെയാണ് പ്രത്യേക സംഘം രക്ഷപെടുത്തിയത്. ദനാലി ബേസ് ക്യാമ്പിലേയ്ക്ക് ഷേക്കിനെ ഉടന്‍ എത്തിക്കും. ധനവകുപ്പിലെ ഉദ്യോഗസ്ഥനായ ഷേക്കിനെ രക്ഷപെടുത്താന്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാലും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ഇടപെട്ടിരുന്നു.

വടക്കെ അമേരിക്കയിലെ ഡെനാനി പര്‍വതത്തിലാണ് ഷെയ്ഖ് ഹസന്‍ ഖാന്‍ കുടുങ്ങിയത്. ശക്തമായ കാറ്റിനെത്തുടര്‍ന്നാണ് ദെനാലിയുടെ ക്യാമ്പ് 5ല്‍ കുടുങ്ങിയത്. പരിമിതമായ ഭക്ഷണവും വെള്ളവും മാത്രമാണ് ഉള്ളതെന്നായിരുന്നു ഷെയ്ഖിന്റെ സന്ദേശം. സമുദ്രനിരപ്പില്‍ നിന്ന് 17000 അടി ഉയരത്തിലാണ് ഹസന്‍ കുടുങ്ങികിടന്നത്.

എവറസ്റ്റ് ഉള്‍പ്പെടെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ഉയരംകൂടിയ പര്‍വതങ്ങള്‍ കയറി അനുഭവസമ്പത്തുള്ള ആളാണ് ഷേക്ക് ഹസന്‍. മലയാളി പര്‍വതാരോഹകനെ രക്ഷപ്പെടുത്താന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഷെയ്ഖ് ഹസന്‍ ഖാനെ രക്ഷപ്പെടുത്താന്‍ ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റിലെ ജീവനക്കാരന്‍ കൂടിയാണ് ഷെയ്ഖ് ഹസന്‍ ഖാന്‍.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News