ഉമ്മന്‍ചാണ്ടിയുടെ വീട്ടിലെത്തി പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

നിര്‍മാതാക്കളായ ആന്‍റോ ജോസഫും ജോര്‍ജും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു

Update: 2022-10-31 11:27 GMT

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി. 79ാം പിറന്നാള്‍ ആഘോഷിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് കൊച്ചിയിലെ വസതിയില്‍ നേരിട്ടെത്തിയാണ് മമ്മൂട്ടി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. നിര്‍മാതാക്കളായ ആന്‍റോ ജോസഫും ജോര്‍ജും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ നേരിട്ടെത്തിയതെന്നും അദ്ദേഹത്തിന്‍റെ അസുഖം ഭേദമായി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

Full View

1943 ഒക്ടോബർ 31നായിരുന്നു ഉമ്മൻചാണ്ടിയുടെ ജനനം. ബാലജനസഖ്യത്തിലൂടെയും കെ.എസ്.യുവിലൂടെയും കടന്നുവന്ന നേതാവ്, പിന്നീട് കോൺഗ്രസിന്‍റെ അമരത്ത് പകരക്കാരനില്ലാത്ത നേതാവായി. 1970ൽ പുതുപ്പള്ളിയിൽ നിന്നും കന്നിയങ്കം ജയിച്ച ഉമ്മൻ ചാണ്ടി പിന്നീട് തോൽവി അറിഞ്ഞിട്ടില്ല. പാർട്ടിക്കുള്ളിലെ പടയുടെ മുൻപന്തിയിലുണ്ടായിരുന്നുവെങ്കിലും എതിർ ചേരിയിലുള്ളവർക്ക് ഒരിക്കലും പിടിച്ചുകെട്ടാനായില്ല. മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയപ്പോഴും ജനങ്ങൾ നെഞ്ചേറ്റിയ നേതാവായി. 2016 ൽ പാർട്ടിയുടെ തോൽവിയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് മാറി നിന്നപ്പോഴും അദ്ദേഹം ജനങ്ങൾക്കിടയിൽ സജീവമായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടുന്നുണ്ടെങ്കിലും ചികിത്സയ്ക്ക് ശേഷം ഉടൻ ജനങ്ങൾക്കിടയിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.

Full View
Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News