‘മമ്മൂട്ടി പൂർണ ആരോഗ്യവാൻ’; കാൻസർ അഭ്യൂഹങ്ങൾ തള്ളി പിആർ ടീം

റമദാൻ വ്രതത്തിലായതിനാലാണ് തുടർച്ചയായ ഷൂട്ടിൽ നിന്ന് താത്കാലികമായി ഇടവേളയെടുത്തതെന്നും പി.ആർ ടീം വ്യക്തമാക്കി

Update: 2025-03-17 06:00 GMT

കൊച്ചി: നടൻ മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള റിപ്പോർട്ടുകൾ തള്ളി താരത്തിന്റെ പിആർ ടീം. അദ്ദേഹം പൂർണആരോഗ്യവാനാണെന്നും പ്രചരിക്കുന്ന എല്ലാ ഊഹാപോഹങ്ങളും അടിസ്ഥാനരഹിതമാണെന്നും ടീം വിശദീകരിച്ചതായി ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നു.

73 കാരനായ മമ്മൂട്ടിക്ക് കാൻസർ ബാധിച്ചെന്നും ചികിത്സക്കായി സിനിമകളിൽ നിന്ന് ഇട​വേളയെടുത്തുവെന്നുമായിരുന്നു ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിനെയൊക്കെ തള്ളിയ മമ്മൂട്ടി ടീം കിംവദന്തികൾ പരത്തരുതെന്നും, റമദാൻ വ്രതത്തിലായതിനാലാണ് തുടർച്ചയായ ഷൂട്ടിൽ നിന്ന് താത്കാലികമായി ഇടവേളയെടുത്തതെന്നും വ്യക്തമാക്കി.

Advertising
Advertising

’പ്രചരിക്കുന്നത് വ്യാജ വാർത്തയാണ്. റമദാൻ വ്രതം അനുഷ്ഠിക്കുന്നതിനാലാണ് അദ്ദേഹം അവധിയെടുത്തിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹൻലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിലേക്ക് മടങ്ങും’ നടന്റെ പിആർ ടീം മാധ്യമങ്ങളോട് പറഞ്ഞു.

ചിത്രത്തിന്റെ ഡൽഹി ഷെഡ്യൂളിന് ശേഷമാണ് താരം വിശ്രമിക്കുന്നത്.നവാഗത സംവിധായകൻ ഡീനോ ഡെന്നിസിന്റെ ആക്ഷൻ ത്രില്ലർ ചിത്രമായ ‘ബസൂക്ക’ യാണ് തിയറ്ററുകളിലെത്തുന്ന മമ്മൂട്ടിയുടെ അടുത്ത ചിത്രം. ഏപ്രിൽ 10 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News