മദ്യം നൽകി സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കൊല്ലം കരുനാഗപ്പള്ളി സ്വദേശി സച്ചുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

Update: 2022-06-06 11:08 GMT

കൊല്ലം: മദ്യം നൽകി സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.  കൊല്ലം കരുനാഗപ്പള്ളി സ്വദേശി സച്ചുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  2020 മുതൽ 16 കാരിയായ പെണ്‍കുട്ടിയെ  ഇയാൾ പ്രണയം നടിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.  കൊല്ലം പുവര്‍ ഹോമിലാണ് കുട്ടിയുണ്ടായിരുന്നത്.  കഴിഞ്ഞയാഴ്ച കുട്ടിയെ  കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോളാണ് കുട്ടി പീഡനത്തിനിരയായ കാര്യം വെളിപ്പെടുത്തിയത്. 

 2020 മുതല്‍ സച്ചു കുട്ടിയെ മദ്യവും മയക്കുമരുന്നും നല്‍കി പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇയാള്‍ മുമ്പും പല കേസുകളിലും പ്രതിയാണ്. കഞ്ചാവ് വില്‍പ്പനയാണ് ഇയാളുടെ പ്രധാന തൊഴിലെന്ന് പൊലീസ് പറഞ്ഞു. കൗമാരക്കാരായ പെൺകുട്ടികളെ ഉപയോഗപ്പെടുത്തി കഞ്ചാവ് വിൽപ്പനയും ഇയാൾ നടത്താറുണ്ടെന്ന് പൊലീസ് അറിയിച്ചു. 

Advertising
Advertising
Full View


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News