ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടികളെ പരിചയപ്പെടും നഗ്നചിത്രങ്ങൾ കൈക്കലാക്കും, പിന്നെ ഭീഷണി; യുവാവ് പിടിയിൽ

മൂന്ന് കുട്ടികളുടെ പിതാവാണ് ഷെമീർ അലി, പ്രായപൂർത്തിയാകാത്ത 30തോളം പെൺകുട്ടികളെയാണ് ഇയാൾ വഞ്ചിച്ചത്

Update: 2024-11-01 03:10 GMT

കൊല്ലം: കൊല്ലത്ത് പെൺകുട്ടികളെ നഗ്‌നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ഷെമീർ അലിയാണ് അഞ്ചൽ പൊലീസിന്റെ പിടിയിലായത്. അഞ്ചൽ സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.

ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു ഷെമീർ പെൺകുട്ടികളെ പരിചയപ്പെട്ടിരുന്നത്. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണിയാൾ. സഞ്ജു എന്ന പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വശീകരിച്ച് നഗ്‌നചിത്രങ്ങൾ കൈക്കലാക്കിയിരുന്നത്. അഞ്ചൽ സ്വദേശിനിയായ പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച ഷെമീർ പെൺകുട്ടിയുടെ നഗ്‌ന ചിത്രങ്ങളും കൈക്കലാക്കി.

Advertising
Advertising

എന്നാൽ പരാതിക്കാരിയുടെ സുഹൃത്തുമായി ഷെമീർ പ്രണയത്തിലാണെന്ന വിവരം മനസിലാക്കി കുട്ടി ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചു. ഇതോടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഷെമീർ ഭീഷണിപ്പെടുത്തി. മാനസികമായി തളർന്ന പെൺകുട്ടി വിവരം വീട്ടുകാരെ വിവരമറിയിക്കുകയും ഇവർ ചൈൽഡ് ലൈനിൽ പരാതി നൽകുകയുമായിരുന്നു

രാമനാട്ടുകരയിൽ നിന്നാണ് ഷെമീറിനെ അഞ്ചൽ പൊലീസ് പിടികൂടിയത്. പ്രതിക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. മുപ്പതോളം കുട്ടികളെ ഷെമീർ സമാന രീതിയിൽ ഇരയാക്കിയതായാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News