വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ചയാൾ അറസ്റ്റിൽ

വിമാനക്കമ്പനി അധികൃതരുടെ പരാതിയില്‍ നെടുമ്പാശേരി പൊലീസ് കേസെടുക്കുകയായിരുന്നു.

Update: 2023-01-31 10:21 GMT

കൊച്ചി: വിമാനത്തിന്റെ ശുചി മുറിയിലിരുന്ന് സിഗരറ്റ് വലിച്ചയാൾ അറസ്റ്റിൽ. മാള സ്വദേശി സുകുമാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ദുബൈയിൽ നിന്നും നെടുമ്പാശേരിയിലേക്കുളള സ്‌പൈസ് ജെറ്റ് വിമാനത്തില്‍ യാത്രാമധ്യേയാണ് ഇയാൾ സിഗരറ്റ് വലിച്ചത്. വിമാനക്കമ്പനി അധികൃതരുടെ പരാതിയില്‍ നെടുമ്പാശേരി പൊലീസ് കേസെടുക്കുകയായിരുന്നു.

സുകുമാരൻ കാണിച്ചത് ഗുരുതരമായ തെറ്റാണെന്ന് പരാതിയിൽ പറയുന്നു. യാത്രക്കാരുടെ പരാതിയെ തുടർന്നാണ് വിമാനക്കമ്പനി പൊലീസിനെ സമീപിച്ചത്.

അതേസമയം, അറസ്റ്റ് ചെയ്ത സുകുമാരനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News