അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന എം.ഡി.എം.എയുമായി ഒരാള്‍ പിടിയില്‍

കേരളപുരം സ്വദേശി അജിത്ത് കുമാറാണ് പിടിയിലായത്

Update: 2022-06-05 02:26 GMT
Editor : Lissy P | By : Web Desk

കൊല്ലം: കരുനാഗപ്പള്ളിയിൽ നിരോധിത മയക്കുമരുന്ന് എം.ഡി.എം.എ യുമായി ഒരാൾ പിടിയിൽ. കേരളപുരം സ്വദേശി അജിത്ത് കുമാറാണ് പിടിയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് 26 കാരൻ അജിത്ത് കുമാർ പിടിയിലായത്. ഇയാളിൽ നിന്ന് 52 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

വിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വിലവരും എന്ന് പൊലീസ് അറിയിച്ചു. ബംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് കരുനാഗപ്പള്ളിയിൽ എത്തിച്ച് വിൽപന നടത്തുന്നതാണ് രീതി. ആദ്യമായാണ് ഇയാൾ പൊലീസിന്റെ വലയിലാകുന്നത്. സ്‌കൂൾ, കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് കരുനാഗപ്പള്ളിയിൽ വ്യാപകമായി മയക്കുമരുന്ന് എത്തുന്നു എന്ന രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.

Advertising
Advertising

ഇടനിലക്കാരെ ഉപയോഗിച്ചാണ് ഇയാൾ ലഹരിമരുന്ന് കച്ചവടം നടത്തുന്നത്. അതിനാൽ കൂടുതൽ ആളുകൾ സംഘത്തിൽ ഉൾപ്പെട്ടതായാണ് വിവരം. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News