വനിതാ ഡോക്ടറെ മർദിച്ച സംഭവം; പ്രതി സെന്തിൽകുമാർ സ്റ്റേഷനിൽ ഹാജരായി

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു

Update: 2022-11-28 10:31 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ മർദിച്ച കേസിലെ പ്രതി സെന്തിൽ കുമാർ പൊലീസ് സ്റ്റേഷനിൽ ഹാജരായി. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്. മർദനമേറ്റ ഡോക്ടർ പ്രതി സെന്തിൽ കുമാറിനെ  തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഡോക്ടറെ ദേഹോപദ്രവം ചെയ്തു, ആശുപത്രി പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി എന്നീ വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തും.

ഇന്ന് വൈകീട്ടോടെ സെന്തിൽ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തും. കഴിഞ്ഞ ബുധനാഴ്ച പുലർച്ചയെയാണ് രോഗിയുടെ മരണവിവരം അറിയിച്ച വനിതാ ഡോക്ടറെ സെന്തിൽ കുമാർ മർദിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ ന്യൂറോ സർജറി വിഭാഗത്തിലെ വനിത പിജി ഡോക്ടറെയാണ് സെന്തിൽ കുമാർ ചവിട്ടിയത്.

സിസിടിവി ദൃശ്യങ്ങൾ അടക്കം പരാതി നൽകിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നാരോപിച്ച് ഡോക്ടർമാർ പ്രതിഷേധത്തിലായിരുന്നു. ഡോക്ടർമാരുടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് അടക്കം സമര പരിപാടികളും നടത്തിയിരുന്നു.

മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ എസ് എച്ച് ഓ മുന്നാകെ ഇന്ന് വൈകുന്നേരം 5മണിക്കകം ഹാജരാകാന്‍ കോടതി നിർദേശിച്ചിരുന്നു. സെന്തിൽകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിടണമെന്നും തിരുവനന്തപുരം ജില്ലാ കോടതി നിർദേശിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യം തേടുന്നതിന്‍റെ ഭാഗമായാണ് സെന്തിൽകുമാർ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News