പത്തനാപുരത്ത് ഭാര്യയേയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് തീ കൊളുത്തി മരിച്ചു

പത്തനാപുരം നടുകുന്നിൽ വാടകക്ക് താമസിച്ചിരുന്ന രൂപേഷ് (40) ആണ് മരിച്ചത്.

Update: 2023-12-22 05:35 GMT

കൊല്ലം: പത്തനാപുരം നടുകുന്നിൽ ഭാര്യയേയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് തീ കൊളുത്തി മരിച്ചു. നടുകുന്നിൽ വാടകക്ക് താമസിച്ചിരുന്ന രൂപേഷ് (40) ആണ് മരിച്ചത്. ഭാര്യ അഞ്ജു (27) തിരുവനന്തപുരം മെഡിക്കൽ കോളജിലും മകൾ ആരുഷ്മ(10) എസ്.എ.ടിയിലും ചികിത്സയിലാണ്. കുടുംബവഴക്കാണ് ആക്രമണത്തിനും ആത്മഹത്യക്കും കാരണമെന്ന് പൊലീസ് പറഞ്ഞു.

പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവമെന്ന് നാട്ടുകാർ പറഞ്ഞു. രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ജുവും മകളും സമീപത്തെ വീട്ടിലെത്തുകയായിരുന്നു. അയൽവാസികൾ അറിയിച്ചതനുസരിച്ച് പൊലീസെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അഞ്ജുവിന് തലയുടെ പിൻഭാഗത്തും ആരുഷ്മക്ക് മുഖത്തുമാണ് വെട്ടേറ്റത്. പൊലീസെത്തിയപ്പോഴേക്കും രൂപേഷ് തീ കൊളുത്തി മരിച്ചിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News