ലോഡ്ജില്‍ സുഹൃത്തുക്കള്‍ തമ്മില്‍ മദ്യപാനത്തിനിടെ സംഘർഷം; ഒരാള്‍ മരിച്ചു

ഇന്നലെ രാത്രി തിരുവനന്തപുരം അരിസ്റ്റോ ജങ്ഷനിലെ ലോഡ്ജിലാണു സംഭവം

Update: 2024-02-08 18:03 GMT
Editor : Shaheer | By : Web Desk

തിരുവനന്തപുരം: മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. തിരുവനന്തപുരം എടപ്പള്ളി സ്വദേശി സജുമോൻ (48) ആണു മരിച്ചത്.

ഇന്നലെ രാത്രി നഗരത്തിലെ അരിസ്റ്റോ ജങ്ഷനിലെ ലോഡ്ജിലാണു സംഭവം. സുഹൃത്തുക്കള്‍ ചേര്‍ന്ന് മുറി വാടകയ്‍ക്കെടുത്തു മദ്യപിക്കുകയായിരുന്നു. ഇതിനിടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ സജുമോനെ ലോഡ്ജ് അധികൃതര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം മരിച്ചത്. സംഭവത്തില്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സുഹൃത്തുക്കളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Summary: Man dies in friends' fight over drinks in Thiruvananthapuram

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News