പത്തനംതിട്ട റാന്നിയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ബന്ധു ഉൾപ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്

Update: 2025-05-16 08:12 GMT
Editor : ലിസി. പി | By : Web Desk

പത്തനംതിട്ട: റാന്നി വടശേരിക്കരയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വടശേരിക്കര പേങ്ങാട്ടുപീടികയിൽ ജോബി അലക്സാണ്ടർ ആണ് മരിച്ചത്. ബന്ധു ഉൾപ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

കൈയിലെ മുറിവിൽനിന്നു രക്തം വാർന്നതാണ്  ജോബിയുടെ മരണമെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച വൈകീട്ട് വീട്ടിൽ ബഹളം നടന്നതായി സൂചനയുണ്ട്. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News