കാട്ടു പന്നിയുടെ കുത്തേറ്റ് ചികിത്സയിൽ ആയിരുന്ന ഗൃഹനാഥൻ മരിച്ചു

പന്നിയെ വെടിവെക്കാൻ ഫോറസ്റ്റ് അനുമതിയും ലൈസൻസുള്ള തോക്കുമുള്ളയാണ് ജോയ്

Update: 2021-12-22 04:49 GMT
Editor : ijas

കാട്ടു പന്നിയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ഗൃഹനാഥൻ മരിച്ചു. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കൊച്ചു മറ്റം ജോയ് എന്ന ഉലഹന്നാൻ ആണ് (60) മരിച്ചത്. നവംബർ ഒന്നിനാണ് ജോയിക്ക് കാട്ടു പന്നിയുടെ കുത്തേറ്റത്‌.

ബളാൽ അത്തിക്കടവിലെ പൈങ്ങോട്ട് ഷിജുവിന്‍റെ വീട്ടുപറമ്പിൽ വെച്ച് പന്നിയെ വെടി വെക്കുന്നതിനിടെയാണ് ജോയിക്ക് കുത്തേറ്റത്. പന്നിയെ വെടിവെക്കാൻ ഫോറസ്റ്റ് അനുമതിയും ലൈസൻസുള്ള തോക്കുമുള്ളയാണ് ജോയ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News