'മണിയുടേത് 'അൺപാർലമെന്‍ററി' വാചകമല്ല'; പിന്തുണച്ച് കോടിയേരി ബാലകൃഷ്ണന്‍

നിയമസഭക്ക് അകത്ത് പറഞ്ഞത് അവിടെ തീർക്കേണ്ടതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

Update: 2022-07-15 08:41 GMT
Editor : ijas
Advertising

തിരുവനന്തപുരം: നിയമസഭയിൽ രമയെ അധിക്ഷേപിച്ച എം.എം മണിയെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മണിയുടേത് അണ്‍പാർലമെന്‍ററി വാചകമല്ലെന്ന് കോടിയേരി മാധ്യമങ്ങളുടെ ചോദ്യത്തിനായി മറുപടി നല്‍കി. നിയമസഭക്ക് അകത്ത് പറഞ്ഞത് അവിടെ തീർക്കേണ്ടതാണെന്നും സ്പീക്കർ തീരുമാനിക്കട്ടെയെന്നും പാർട്ടി വിഷയം ചർച്ച ചെയ്തില്ലെന്നും കോടിയേരി പറഞ്ഞു.

വ്യാഴാഴ്ച നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയാണ് കെ.കെ. രമയ്‌ക്കെതിരേ എം.എം. മണിയുടെ വിവാദ പരാമര്‍ശം ഉയര്‍ന്നത്. ''ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു; മുഖ്യമന്ത്രിക്ക് എതിരേ, എല്‍.ഡി.എഫ്. സര്‍ക്കാരിന് എതിരേ, ഞാന്‍ പറയാം ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല'' -എം.എം. മണിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നിരയില്‍ നിന്നും വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. സ്ത്രീത്വത്തെ അപമാനിച്ച എം.എം മണി എം.എല്‍.എ മാപ്പ് പറയണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News