മഞ്ചേശ്വരം കോഴക്കേസ്; ബി.ജെ.പി ജില്ലാ നേതാക്കളെ പ്രതി ചേർക്കുമെന്ന് സൂചന

കെ.സുന്ദരയുടെ പത്രിക പിൻവലിക്കാൻ നേതൃത്വം നൽകിയ ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്‍റ് ഉൾപ്പടെയുള്ളവരെയാവും പ്രതി ചേർക്കുക

Update: 2021-07-31 03:38 GMT

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരത്തെ കോഴക്കേസിൽ അന്വേഷണ സംഘം ബി.ജെ.പി ജില്ലാ നേതാക്കളെ പ്രതി ചേർക്കുമെന്ന് സൂചന. കെ.സുന്ദരയുടെ പത്രിക പിൻവലിക്കാൻ നേതൃത്വം നൽകിയ ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്‍റ് ഉൾപ്പടെയുള്ളവരെയാവും പ്രതി ചേർക്കുക.

കേസില്‍ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായികിനെ ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.മഞ്ചേശ്വരം മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് പത്രിക പിന്‍വലിക്കുന്നതിനായി രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്ന വെളിപ്പെടുത്തലിലാണ് അന്വേഷണം. പണം നല്‍കിയത് സുനില്‍ നായികാണെന്ന് സുന്ദരയുടെ അമ്മ ബേഡ്ച്ചി തിരിച്ചറിഞ്ഞു.

Advertising
Advertising

സുന്ദരയുടെ വീട്ടില്‍ പോയിട്ടുണ്ടെങ്കിലും താന്‍ പണം നല്‍‍കിയിട്ടില്ലെന്നാണ് സുനില്‍ നായിക് പറഞ്ഞത്. ഇതോടെ സുന്ദരയുടെ അമ്മ ബേഡ്ച്ചിയേയും ബന്ധു അനുശ്രീയേയും പൊലീസ് ഓഫീസിലെത്തിച്ചു. വീട്ടില്‍ വന്ന് പണം നല്‍കിയത് സുനില്‍ നായികാണെന്ന് ബേഡ്ച്ചി തിരിച്ചറിഞ്ഞു. സുനില്‍ നായികിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മാര്‍ച്ച് 21 ന് വീട്ടിലെത്തിയതെന്നും ഇവര്‍ മൊഴി നല്‍കി.രണ്ട് മണിക്കൂര്‍ നേരമാണ് ക്രൈംബ്രാഞ്ച് സുനില്‍ നായിക്കിനെ ചോദ്യം ചെയ്തത്. സുനില്‍ നായ്ക്കിനെ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിച്ചേക്കും.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News