മണ്ണുത്തിയിൽ ബസുടമയിൽ നിന്നും 75 ലക്ഷം കവർന്ന കേസ്; പിന്നിൽ വൻസംഘമെന്ന് പൊലീസ്

കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ട്

Update: 2025-10-30 08:22 GMT

തൃശൂര്‍: തൃശൂർ മണ്ണുത്തിയിൽ 75 ലക്ഷം രൂപ കവർന്നതിന് പിന്നിൽ വൻ സംഘമെന്ന് പൊലീസ്. ഗുണ്ടാ നേതാവ് കണ്ടെയ്നർ സാബുവും സംഘവുമാണ് കേസിൽ പിടിയിലായത് . ഹവാല പണമാണ് പ്രതികൾ കവർന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച വെളുപ്പിന് അഞ്ചു മണിയോടെയായിരുന്നു സംഭവം. ബംഗളൂരുവിൽ നിന്ന് മണ്ണുത്തിയില്‍ ബസിറങ്ങിയതായിരുന്നു അറ്റ്ലസ് ട്രാവല്‍സ് ഉടമ എടപ്പാള്‍ സ്വദേശി മുബാരക്. തൊട്ടടുത്തെ മരുന്നുകടയ്ക്കു മുമ്പില്‍ പണമടങ്ങിയ ബാഗ് വച്ചു. മരുന്നു കട ഉടമയോട് ബാഗ് നോക്കാന്‍ പറഞ്ഞു. തൊട്ടടുത്ത ശുചിമുറിയില്‍ പോയി. തിരിച്ചു വരുമ്പോഴാണ് ബാഗുമായി ഒരാള്‍ നടന്ന് പോകുന്നത് കാണുന്നത്. മരുന്നുകട ഉടമയും മുബാരകും തടയാന്‍ ശ്രമിച്ചപ്പോള്‍ സമീപത്തെ കാറില്‍ നിന്ന് രണ്ടു പേര്‍ കൂടി വന്ന് മര്‍ദ്ദിച്ചു. ഈ പണവുമായി കാറില്‍ മുങ്ങിയത് കുഴല്‍പ്പണ കവര്‍ച്ച സംഘമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

Advertising
Advertising

കാറിന്‍റെ നമ്പര്‍ കേന്ദ്രീകരിച്ച് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അങ്കമാലിയിലെ ക്രിമിനല്‍ സംഘത്തിന്‍റെ പങ്ക് വെളിച്ചത്തായത്. ഇവര്‍ വന്ന കാര്‍ കറുകുറ്റിയില്‍ നിന്ന് കണ്ടെടുത്തു. അങ്കമാലി സ്വദേശികളായ ശ്യാമിനെയും നിയാസിനെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ബസ് വിറ്റുകിട്ടിയ പണമാണ് എഴുപത്തിയഞ്ചു ലക്ഷമെന്ന് മുബാരക് പൊലീസിനോട് പറഞ്ഞിരുന്നു. 


Full View



Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News