മനോരമ വധക്കേസ്: പ്രതി ആദം അലി, മൃതദേഹം കിണറ്റിലിടുന്ന ദൃശ്യങ്ങൾ പുറത്ത്

ആദം അലിയെ കോടതിയിൽ ഹാജരാക്കി

Update: 2022-08-10 12:18 GMT
Editor : abs | By : Web Desk

തിരുവനന്തപുരം: കേശവദാസപുരം മനോരമ വധക്കേസിൽ നിർണായക തെളിവുകൾ പുറത്ത്. കൊലപാതകത്തിന് ശേഷം പ്രതി ആദം അലി മൃതദേഹം കിണറ്റിലിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

അതേസമയം, ആദം അലിയെ കോടതിയിൽ ഹാജരാക്കി. ചെന്നൈ റെയില്‍വേ പോലീസാണ് ഇയാളെ പിടികൂടിയത്. കേശവദാസപുരം മോസ്‌ക് ലെയ്ന്‍ രക്ഷാപുരി റോഡ്, മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമ(68)യാണ് ഞായറാഴ്ച പകല്‍ കൊല്ലപ്പെട്ടത്. ഇവരെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്നു നടത്തിയ തിരച്ചിലിനിടെയാണ് രാത്രി പത്തുമണിയോടെ മൃതദേഹം കിട്ടിയത്. സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ കാലുകളില്‍ കല്ലുകെട്ടിയ നിലയിലാണ് മൃതദേഹം ലഭിച്ചത്.

Advertising
Advertising

കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ സൂപ്രണ്ടായി വിരമിച്ചവരാണ് മനോരമയും ഭര്‍ത്താവ് ദിനരാജും.


Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News