മറ്റുള്ള പലരേയും ഒരുമിച്ചിരുത്തി ഉത്തരങ്ങൾ പറയേണ്ടതുണ്ട്: ബാല ചന്ദ്രകുമാർ

'ശരത്തുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു'

Update: 2022-03-29 15:25 GMT

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെയും സംവിധായകൻ ബാല ചന്ദ്രകുമാറിന്റെയും ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യലിനായി വീണ്ടും ഹാജറവണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി ബാല ചന്ദ്രകുമാർ പറഞ്ഞു. മറ്റുള്ള പലരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലരുമായും ഒരുമിച്ചിരുന്നു ഉത്തരങ്ങൾ പറയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശരത്തിനെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ശരത്തുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ശബ്ദ സന്ദേശങ്ങളടക്കം നിരവധി തെളിവുകൾ പൊലീസിന്റെ പക്കൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനിയും ചോദ്യം ചെയ്യലിന് ഹാജറാവണമോ എന്നത്  നാളെ അറിയിക്കുമെന്നാണ് ലഭിച്ച സൂചന എന്നും ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ പറ്റില്ലെന്നും ബാല ചന്ദ്രകുമാർ പറഞ്ഞു.

Advertising
Advertising

ചോദ്യം ചെയ്യലിനായി ഉച്ചയോടെ ബാലചന്ദ്രകുമാർ ആലുവ പൊലീസ് ക്ലബ്ബിൽ എത്തിയിരുന്നു. ദിലീപ് പറയുന്ന ചില മൊഴികളിൽ വൈരുദ്യമുണ്ട്. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് രണ്ട് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്. ബാലചന്ദ്ര കുമാറിനോട് നേരത്തെ തന്നെ ക്രൈംബ്രാഞ്ച് എരണാകുളത്തേക്ക് എത്താൻ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് അദ്ദേഹം പൊലീസ് ക്ലബിൽ എത്തിയത്.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News