വയനാട് പ്രസ്സ് ക്ലബ്ബിലേക്ക് മാവോയിസ്റ്റുകളുടെ പേരിൽ കത്ത്

മാവോയിസ്റ്റ് കൊട്ടിയൂർ ഘടകം എന്ന് രേഖപ്പെടുത്തിയ കത്താണ് പ്രസ് ക്ലബ്ബിൽ ലഭിച്ചത്

Update: 2023-03-25 02:00 GMT

വയനാട് പ്രസ് ക്ലബില്‍ ലഭിച്ച കത്ത്

വയനാട്: വയനാട് പ്രസ്സ് ക്ലബ്ബിലേക്ക് മാവോയിസ്റ്റുകളുടെ പേരിൽ കത്ത്. മാവോയിസ്റ്റ് കൊട്ടിയൂർ ഘടകം എന്ന് രേഖപ്പെടുത്തിയ കത്താണ് പ്രസ് ക്ലബ്ബിൽ ലഭിച്ചത്. ജില്ലയിലെ ധനകാര്യ സ്ഥാപനങ്ങളുടെ കർഷക ചൂഷണങ്ങൾക്കെതിരെയുള്ള ഭീഷണിയാണ് കത്തിന്‍റെ ഉള്ളടക്കം.

2023 മാർച്ച് 6ന് വയനാട് പടിഞ്ഞാറത്തറയിൽ നിന്നാണ് മാവോയിസ്റ്റ് കൊട്ടിയൂർ ഘടകത്തിൻ്റെ പേരിൽ കത്തെഴുതിയിട്ടുള്ളത്. കത്ത് വയനാട് പ്രസ്സ് ക്ലബ്ബിലേക്കാണങ്കിലും വയനാട് കലക്ട്രേറ്റ്, ജില്ലയിലെ ബാങ്കുകൾ എന്നിവയെയും അഭിസംബോധന ചെയ്യുന്നതാണ് കത്ത്. കിടപ്പാടം ജപ്തി ചെയ്ത് കർഷകരെ കണ്ണീര് കുടിപ്പിക്കുന്ന ബാങ്കുകൾക്കെതിരെ ആയുധമെടുത്ത് പോരാടാൻ കത്ത് ആഹ്വാനം ചെയ്യുന്നു. കർഷകരുടെ സ്വത്തുക്കൾ തട്ടിയെടുക്കുന്ന ഒരു ബാങ്കുദ്യോഗസ്ഥനെയെങ്കിലും വധിക്കണമെന്നും അതിനായി അണി നിരക്കണമെന്നുമാണ് കത്തിലുള്ളത്.

Advertising
Advertising

പനമരം ഭൂപണയ ബാങ്കിനെയും അവിടുത്തെ ഉദ്യോഗസ്ഥരെയും പേരെടുത്ത് പറഞ്ഞും കത്തിൽ ഭീഷണിയുണ്ട്. സ്റ്റേറ്റ് ബാങ്ക്, കേരള ബാങ്ക് എന്നിവക്കെതിരെയും പരാമർശമുണ്ട്. നേരത്തെയും വയനാട് പ്രസ്സ് ക്ലബ്ബിലേക്ക് മാവോയിസ്റ്റുകളുടെ പേരിൽ കത്തുകൾ വന്നിട്ടുണ്ട്. ഇത് മാവോയിസ്റ്റുകൾ തന്നെ അയച്ചതാണോ എന്ന കാര്യത്തിലും സംശയം നിലനിൽക്കുന്നുണ്ട്. വയനാട് പ്രസ്സ് ക്ലബ്ബ് ഭാരവാഹികൾ കത്ത് പൊലീസിന് കൈമാറി.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News