വരന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം പുറത്തായി,വധുവിൻ്റെ സ്വർണം തട്ടിയെടുത്തു; കരമനയില്‍ വിവാഹത്തട്ടിപ്പെന്ന് പരാതി

ഇന്നലെയാണ് കരമന സ്വദേശി മിഥുൻ എന്ന ഉണ്ണിയുമായി വട്ടപ്പാറ സ്വദേശിനിയായ യുവതിയുടെ വിവാഹം നടന്നത്

Update: 2024-05-14 04:25 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ വിവാഹ തട്ടിപ്പെന്ന്  ആരോപണം. വധുവിന്റെ സ്വർണാഭരണങ്ങൾ വരൻ്റെ കുടുംബം തട്ടിയെടുത്തു. വരന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന വിവരം പുറത്തായതോടെയാണ് സ്വർണ്ണം തട്ടിയെടുത്തതെന്ന് വധുവിന്റെ കുടുംബം ആരോപിച്ചു. ഇന്നലെയാണ് കരമന സ്വദേശി മിഥുൻ എന്ന ഉണ്ണിയുമായി വട്ടപ്പാറ സ്വദേശിനിയായ യുവതിയുടെ വിവാഹം നടക്കുന്നത്. ആറ്റുകാൽ അമ്മ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. വിവാഹശേഷമാണ് മിഥുന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള വിവരം വധുവിന്റെ വീട്ടുകാർ അറിയുന്നത്.

വരൻറെ വീട്ടിലേക്ക് മടങ്ങുന്ന വഴിയെ മിഥുൻ വാഹനത്തിൽ നിന്ന് ഇറങ്ങിപ്പോയി. തനിച്ചു വീട്ടിലെത്തിയ വധുവിന്റെ സ്വർണാഭരണങ്ങൾ മിഥുന്റെ കുടുംബാംഗങ്ങൾ ഊരി മേടിച്ചു. മിഥുന് മുൻപ് ബന്ധം ഉണ്ടായിരുന്ന സ്ത്രീ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇയാൾ അവർക്കൊപ്പം പോയെന്നാണ് വധുവിന്റെ കുടുംബം പറയുന്നത്. നഷ്ടപ്പെട്ട സ്വർണാഭരണവും നഷ്ടപരിഹാരവും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം പൊലീസ് കമ്മീഷണർ അടക്കം പരാതി നൽകി.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News