മേരി റോയിയുടെ സംസ്കാരം ഇന്ന്

രാവിലെ 7 മണി മുതൽ 12 മണി വരെ പൊതുദർശനം ഉണ്ടാകും

Update: 2022-09-02 01:35 GMT

കോട്ടയം: അന്തരിച്ച മേരി റോയിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. കോട്ടയത്തെ പള്ളിക്കൂടം സ്കൂളിനോട് ചേർന്നുള്ള വസതിക്ക് സമീപത്താണ് സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ 7 മണി മുതൽ 12 മണി വരെ പൊതുദർശനം ഉണ്ടാകും. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരടക്കമുള്ളവർ മേരി റോയിക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തുന്നുണ്ട്. ഇന്നലെ രാവിലെ 9 മണിയോടെയാണ് മേരി റോയി അന്തരിച്ചത്.

1916 ലെ തിരുവിതാംകൂർ ക്രിസ്തീയ പിന്തുടർച്ചാ അവകാശ നിയമം അസാധുവാണെന്നും, വിൽപത്രമെഴുതാതെ മരിക്കുന്ന പിതാവിന്‍റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശമാണെന്നുമുള്ള സുപ്രധാന വിധി സമ്പാദിക്കാൻ മുന്നിട്ടറിങ്ങി മേരി റോയ് . നാളിതുവരെ തുടർന്ന് പോന്ന സമ്പ്രദായം നിലച്ചു . 1984 ലാണ് കേരളത്തിൽ ക്രിസ്ത്യൻ സ്ത്രീകൾക്ക് പിതാവിന്‍റെ സ്വത്തിൽ, പിന്തുടർച്ചാവകാശമില്ലാത്തതിനെ ചോദ്യം ചെയ്ത് മേരി റോയ് നിയമയുദ്ധം ആരംഭിച്ചത്. വിൽപത്രം എഴുതി വെക്കാതെ മരിക്കുന്ന പിതാവിന്‍റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യാവകാശമെന്നായിരുന്നു 1986ൽ ആ കേസില്‍ സുപ്രിംകോടതിയുടെ ചരിത്ര വിധി , എന്നാൽ വിധി പ്രകാരം സ്വത്താവകാശം സ്ഥാപിച്ച് കിട്ടാൻ മേരി റോയ് വീണ്ടും നിയമപോരാട്ടം നടത്തേണ്ടി വന്നു .

ഒടുവിൽ, 2002ലാണ് മേരി റോയിയുടെ പൈതൃക സ്വത്തിന്‍റെ ആറിലൊന്ന് അവകാശം അംഗീകരിച്ചു കൊണ്ടുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ വിധി വന്നത്. എന്നാൽ ഈ സ്വത്ത് , തിരികെ സഹോദരന് തന്നെ മേരി തിരികെ നൽകി. ഈ പോരാട്ടം തന്നെയാണ് തന്‍റെ സ്വത്തെന്ന് വിളിച്ചുപറയുകയായിരുന്നു മേരി റോയ് . അവകാശങ്ങൾ നിഷേധിക്കപ്പെട്ട് വീട്ടകങ്ങൾ ഒതുങ്ങിപ്പോയ വനിതകൾക്ക് ഊർജ്ജമായിരുന്നു മേരി റോയ് .1933ൽ കോട്ടയത്തെ അയ്മനത്തായിരുന്നു ജനനം.കോട്ടയത്ത് പള്ളിക്കൂടം സ്കൂളിന്‍റെ സ്ഥാപക കൂടിയാണ് മേരി റോയ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News