മസാലബോണ്ട്; മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി ഇഡി

മുഖ്യമന്ത്രി അടക്കമുള്ളവർ നേരിട്ട് ഹാജരാകേണ്ടതില്ല, അഭിഭാഷകൻ മുഖേന വിശദീകരണം നൽകിയാൽ മതി

Update: 2025-12-01 10:48 GMT

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2672.6 കോടിരൂപയാണ് കിഫ്ബി മസാലബോണ്ട് വഴി സമാഹരിച്ചത്. ഇത് ഉപയോഗിച്ച് സ്ഥലം വാങ്ങിയത് ഫെമ ചട്ടലംഘനമാണ് എന്നാണ് ഇഡി വിശദീകരണം. കിഫ്ബിയുടെ പേരിലാണ് ഭൂമി വാങ്ങിയിരുന്നത്. കഴിഞ്ഞ മാസം 12 നാണ് ഇഡി മുഖ്യമന്ത്രി അടക്കം നാല് പേർക്ക് നോട്ടീസ് അയച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻധനകാര്യമന്ത്രി തോമസ് ഐസക്, കിഫ്ബി, കെ.എം എബ്രഹാം എന്നിവർക്കാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ചവർ നേരിട്ട് ഹാജരാകേണ്ടതില്ല. അഭിഭാഷകൻ മുഖേന വിശദീകരണം നൽകിയാൽ മതിയെന്നും ഇഡി വ്യക്തമാക്കി.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News