'ഖനന കരാറിന് മുഖ്യമന്ത്രി വഴിവിട്ട് സഹായം ചെയ്തു, സി.എം.ആർ.എല്ലിനായി ഇടപെട്ടു'; കൂടുതൽ ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ

''തോട്ടപ്പള്ളിയിൽ നിന്ന് നീക്കം ചെയ്തത് 40,000 കോടി മൂല്യം വരുന്ന മണല്‍''

Update: 2024-02-26 06:52 GMT
Advertising

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൂടുതൽ ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ. സ്വകാര്യമേഖലയിൽ ഖനനം അനുവദിക്കില്ലെന്ന നയത്തിൽ മുഖ്യമന്ത്രി വെള്ളം ചേർത്തു. 40,000 കോടിക്ക് മുകളില്‍ മൂല്യം വരുന്ന മണലാണ് തോട്ടപ്പള്ളിയിൽ നിന്ന് നീക്കം ചെയ്തതതെന്നും മാത്യു കുഴൽനാടൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സി.എം.ആർ.എല്ലിനായി മുഖ്യമന്ത്രി ഇടപെട്ടു. വകുപ്പല്ലാതിരുന്നിട്ടും മുഖ്യമന്ത്രി നേരിട്ട് ഫയൽ വിളിച്ചുവരുത്തി ജീവൻ നൽകി.റവന്യു വകുപ്പിനെ മറികടന്നായിരുന്നു ഇടപെടൽ.മുഖ്യമന്ത്രിയുടെ ഇടപെടൽ പുറത്ത് കൊണ്ടുവരുമെന്നും കുഴൽനാടൻ പറഞ്ഞു.എന്നാൽ ആരോപണങ്ങൾക്ക് സർക്കാറോ സി.പി.എമ്മോ മറുപടി പറയുന്നില്ലെന്നും കുഴൽനാടൻ ആരോപിച്ചു.

Full View


Tags:    

Similar News