മാതൃഭൂമി ഡയറക്ടർ ബോര്‍ഡ് അംഗം ഉഷ വീരേന്ദ്രകുമാർ അന്തരിച്ചു

എം.പി വീരേന്ദ്രകുമാറിന്റെ ഭാര്യയാണ്

Update: 2022-10-28 08:09 GMT
Advertising

കോഴിക്കോട്: മാതൃഭൂമി ഡയറക്ടർ ബോർഡ് അംഗം ഉഷ വീരേന്ദ്രകുമാർ അന്തരിച്ചു. സോഷ്യലിസ്റ്റ് നേതാവും എഴുത്തുകാരനും പ്രഭാഷകനും മന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന പരേതനായ എം.പി വീരേന്ദ്രകുമാറിന്റെ ഭാര്യയാണ്. 82 വയസ്സായിരുന്നു.

മഹാരാഷ്ട്ര ബെൽഗാം സ്വദേശിയായ ഉഷ 1958ലാണ് വീരേന്ദ്ര കുമാറിന്‍റെ ജീവിതസഖിയായത്. ലോകം മുഴുവന്‍ സഞ്ചരിച്ച വീരേന്ദ്ര കുമാറിന്‍റെ യാത്രകളിലെല്ലാം ഉഷയും ഒപ്പമുണ്ടായിരുന്നു. മാതൃഭൂമി മാനേജിങ് ഡയക്ടർ എം.വി ശ്രേയാംസ് കുമാർ, എം.വി ആശ, എം.വി നിഷ, എം.വി ജയലക്ഷ്മി എന്നിവർ മക്കളാണ്. മരുമക്കള്‍: എം.ഡി ചന്ദ്രനാഥ്, കവിത ശ്രേയാംസ് കുമാര്‍, ദീപക് ബാലകൃഷ്ണന്‍.

ഇന്നു വൈകീട്ടു വരെ കോഴിക്കോട് ചാലപ്പുറത്തെ വസതിയിൽ പൊതുദർശനം. നാളെ രാവിലെ കൽപ്പറ്റയിലെ വസതിയിൽ എത്തിക്കും. സംസ്‌കാരം നാളെ ഉച്ചയ്ക്കു ശേഷം മൂന്നു മണിക്ക് കൽപ്പറ്റ പുളിയാറൻമലയിലെ വീട്ടുവളപ്പിൽ നടക്കും.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News