വടകരയിൽ ഷാഫി പറമ്പിലിനെ ബി.ജെ.പി സഹായിക്കുമെന്ന് എം.ബി രാജേഷ്

നേമത്തിന് ശേഷം ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ വഴിയൊരുക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം

Update: 2024-03-09 04:41 GMT

പാലക്കാട്: വടകരയില്‍ ഷാഫി പറമ്പിലിനെ ബി.ജെ.പി സഹായിക്കുമെന്ന് എം.ബി രാജേഷ് . ബി.ജെ.പിയെ പാലക്കാട് യു.ഡി.എഫ് തിരിച്ചും സഹായിക്കും. നേമത്തിന് ശേഷം ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ വഴിയൊരുക്കുകയാണ് ലക്ഷ്യം. ബിജെപിയെ സഹായിക്കാനാണ് കോണ്‍ഗ്രസ് ഇത്തവണ ശ്രമിക്കുന്നതെന്നും എംബി രാജേഷ് മീഡിയവണിനോട് പറഞ്ഞു.

കോൺഗ്രസിലെ സ്ഥാനാർഥി നിർണയം ഇത്ര വൈകിയതിന്റെയും ഫീൽഡിൽ ഇറങ്ങിയ സ്ഥാനാർഥികളെ പിൻവലിച്ചതിന്റെയും പൊരുൾ ആളുകൾക്ക് ഇപ്പോഴാണ് പിടികിട്ടിയത്. ഈ പൊരുൾ കേരളത്തിൽ രണ്ടക്കം തികയ്ക്കുമെന്ന് മോദിയുടെ ആത്മവിശ്വാസവുമായി ചേർത്തുവായിക്കണം.

Advertising
Advertising

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയത്തിന്റെ തൊട്ടടുത്ത് എത്തിയ മണ്ഡലമാണ് പാലക്കാട്. അവസാന നിമിഷം കഷ്ടിച്ചാണ് യുഡിഎഫ് അവിടെ കടന്ന് കൂടിയത്. അവിടുത്തെ സിറ്റിങ് എം.എൽ.എയെ തന്നെ തെരഞ്ഞുപിടിച്ച് വടകരയിൽ കൊണ്ടുപോയി മത്സരിക്കുമ്പോൾ തന്നെ കാര്യങ്ങൾ വ്യക്തമായില്ലേ എന്നും എം.ബി രാജേഷ് ചോദിച്ചു. 

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News