മന്ത്രി വിടുവായത്തം പറയരുത്; ലീഗുകാർ വഖഫ് ഭൂമി കയ്യേറിയിട്ടുണ്ടെങ്കിൽ തിരിച്ചുപിടിക്കണം: മായിൻ ഹാജി

ഒരു വർഷമായി മന്ത്രി ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ലീഗുകാർ എവിടെയാണ് ഭൂമി കയ്യേറിയതെന്ന് മന്ത്രി പറയണം. നട്ടെല്ലുണ്ടെങ്കിൽ അത് തിരിച്ചുപിടിക്കണം.

Update: 2021-12-14 10:44 GMT

ലീഗ് നേതാക്കൾ വഖഫ് ഭൂമി കയ്യേറിയിട്ടുണ്ടെന്ന മന്ത്രി വി. അബ്ദുറഹ്‌മാന്റെ പ്രസ്താവനക്കെതിരെ എം.സി മായിൻ ഹാജി. ഒരു വർഷമായി മന്ത്രി ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ലീഗുകാർ എവിടെയാണ് ഭൂമി കയ്യേറിയതെന്ന് മന്ത്രി പറയണം. നട്ടെല്ലുണ്ടെങ്കിൽ അത് തിരിച്ചുപിടിക്കണം. മാധ്യമങ്ങളെ കാണുമ്പോൾ എന്തെങ്കിലും പറയുകയല്ല മന്ത്രി ചെയ്യേണ്ടതെന്നും മായിൻ ഹാജി പറഞ്ഞു.

ലീഗ് നേതാക്കൾ വഖഫ് ഭൂമി കയ്യേറിയിട്ടുണ്ട് എന്നായിരുന്നു മന്ത്രിയുടെ ആരോപണം. കുറ്റിക്കാട്ടൂരിൽ മായിൻ ഹാജിയുടെ ബന്ധു അദ്ദേഹത്തിന്റെ പിന്തുണയോടെ യതീംഖാനയുടെ ഭൂമി കയ്യേറിയെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ യതീംഖാനയുടെ ഭൂമി ആരും കയ്യേറിയിട്ടില്ലെന്നും വഖഫ് ഭൂമി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നന്നായി അറിയുന്നവരാണ് ലീഗുകാരെന്നും മായിൻ ഹാജി പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News