ഇന്ത്യയിലെ മാധ്യമങ്ങൾ കച്ചവട താല്‍പര്യത്തിന് വിധേയരാണ്: റാണ അയ്യൂബ്

മാധ്യമപ്രവർത്തകർക്കായി സർക്കാറുകൾ നയ രൂപീകരണം നടത്തണമെന്ന് റാണ അയ്യൂബ് പറഞ്ഞു

Update: 2025-02-20 07:44 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: ഇന്ത്യയിലെ മാധ്യമങ്ങൾ കച്ചവട താല്പര്യത്തിന് വിധേയരാണെന്നും വ്യവസായം മെച്ചപ്പെടുത്താ‌നായി അവർ ഭരണകൂട താല്പര്യങ്ങൾക്കൊപ്പം നിൽക്കുകയാണെന്നും പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവർത്തക റാണ അയ്യൂബ്. മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങളിൽ ഗൗരവകരമായി ഇടപെടലുകൾ ഉണ്ടാകണമെന്നും സർക്കാറുകൾ മാധ്യമപ്രവർത്തകർക്കായി നയ രൂപീകരിക്കണം നടത്തണമെന്നും റാണ അയ്യൂബ് മീഡിയ വണ്ണിനോട് പറഞ്ഞു.

1.വനിതാ കോണ്‍ക്ലേവെന്ന ആശയത്തെ കുറിച്ച് ?

ഇന്ത്യയിലെ മാധ്യമങ്ങളും, വനിതാ മാധ്യമപ്രവർത്തകരും ആക്രമിക്കപെടുന്ന ഈ കാലത്ത് ഇത്തരം ചർച്ചകൾ ഗൗരവമുള്ളതാണ്.

Advertising
Advertising

2.വനിത മാധ്യമപ്രവർത്തകർക്കായി സർക്കാർ നയം രൂപീകരിക്കേണ്ടതുണ്ടോ?

മാധ്യമപ്രവർത്തകർ പ്രത്യേകിച്ച് ആക്രമണങ്ങൾക്ക് ഇരയാക്കുന്ന വനിത മാധ്യമപ്രവർത്തകർക്ക് വേണ്ടി സർക്കാറുകൾ നയം രൂപീകരിക്കണം. മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങളിൽ ഗൗരവകരമായി ഇടപെടലുകൾ ഉണ്ടാകണം.

3. സ്ത്രീകൾക്ക് വാർത്തകളിൽ അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നുണ്ടോ?

 സ്ത്രീകളെ ഇന്നും വിനോദ വാർത്തകളുടെ ഭാഗം മാത്രമായി കാണുന്നു. മാധ്യമപ്രവർത്തനം ലോകത്തിന്റെ ഒരു ഭാഗത്തും ഇന്ന് സുരക്ഷിതമായി ചെയ്യാൻ കഴിയുന്നില്ല. ഇന്ത്യപോലൊരു ജനാധിപത്യ രാജ്യത്ത് സുരക്ഷിതമായി മാധ്യമപ്രവർത്തനം നടത്താൻ കഴിയുന്നില്ലെങ്കിൽ അത് അങ്ങേയറ്റം ഖേദിക്കുന്നു.

4. മുസ്‍ലിം വിഭാഗത്തിൽ നിന്ന് വന്ന മാധ്യമ പ്രവർത്തക എന്ന നിലയിൽ നേരിട്ട വേട്ടയാടലുകൾ ?

 മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയവൽക്കരിക്കുന്നത് തെറ്റ്.

5. ദേശീയ മാധ്യമങ്ങൾ സംഘപരിവാറിന് അനുകൂലമാണോ?

 ഇന്ത്യയിലെ മാധ്യമങ്ങൾ കച്ചവട താല്പര്യത്തിന് വിധേയരാണ്. വ്യവസായം മെച്ചപ്പെടുത്താൻ അവർ ഭരണകൂട താല്പര്യങ്ങൾക്ക് ഒപ്പം നിൽക്കുന്നു.

Full View


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News