മീഡിയവൺ ഫേസ് ഓഫ് കേരള പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയന്: ബുധനാഴ്ച സമ്മാനിക്കും

മീഡിയവണ്‍ എഡിറ്റോറിയല്‍ ബോര്‍ഡ് മുന്നോട്ട് വെച്ച 10 പേരുകളില്‍ നിന്നാണ് പ്രേക്ഷകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ തിരഞ്ഞെടുത്തത്

Update: 2023-02-04 15:41 GMT

മീഡിയവണ്‍ ഫേസ് ഓഫ് കേരള പുരസ്കാരം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കും. കോവളം ലീല റാവിസില്‍ നടക്കുന്ന ചടങ്ങില്‍ മാധ്യമ രംഗത്തെ പ്രമുഖര്‍ ചേര്‍ന്നാണ് പുരസ്കാരം കൈമാറുക.

തുടര്‍ ഭരണത്തിലൂടെ കേരള ചരിത്രം തന്നെ മാറ്റിയ എഴുതിയ നേതാവിനെയാണ് മീഡിയ വണ്‍ പ്രേക്ഷകരും വിദഗ്ദ പാനലും കേരളത്തിന്റെ മുഖമായി തിരഞ്ഞെടുത്തത്. ബുധനാഴ് ച കോവളം ലീലാ റാവിസില്‍ നടക്കുന്ന പ്രൌഢമായ ചടങ്ങില്‍ ജനപ്രതിനിധികളുടേയും പൌര പ്രമുഖരുടേയും സാന്നിദ്യത്തില്‍ പുരസ്കാരം മുഖ്യമന്ത്രി ഏറ്റ് വാങ്ങും. മലയാള മനോരമ മുന്‍ എഡിറ്റോറിയില്‍ഡയറക്ടര്‍ തോമസ് ജേക്കബ്, ദി ടെലിഗ്രാഫ് എഡിറ്റ് ആര്‍ രാജഗോപാല്‍ എന്നിവര്‍ക്ക് ഒപ്പം മാധ്യമം മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്മാനും ചേര്‍ന്നാണ് പുരസ്കാരം നല്‍കുക.

Advertising
Advertising
Full View

വാര്‍ത്തകളിലെ സാന്നിധ്യം കൊണ്ട് ജനങ്ങളില്‍ സ്വാധീനം സൃഷ്ടിക്കുന്നതിനാണ് മീഡിയവണ്‍ ഫേസ് ഓഫ് കേരള പുരസ്കാരം നല്‍കുന്നത്. മീഡിയവണ്‍ എഡിറ്റോറിയല്‍ ബോര്‍ഡ് മുന്നോട്ട് വെച്ച 10 പേരുകളില്‍ നിന്നാണ് പ്രേക്ഷകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ തിരഞ്ഞെടുത്തത്

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News