തോട്ടത്തിൽ മൂസ മൗലവി അന്തരിച്ചു

മീഡിയവൺ മാനേജിങ് എഡിറ്റർ സി ദാവൂദിന്‍റെ പിതാവാണ്

Update: 2023-06-09 17:41 GMT
Editor : ijas | By : Web Desk

കോഴിക്കോട്: മീഡിയവൺ മാനേജിങ് എഡിറ്റർ സി ദാവൂദിന്‍റെ പിതാവ് തോട്ടത്തിൽ മൂസ മൗലവി (92) അന്തരിച്ചു. കോഴിക്കോട് വാണിമേൽ നരിപ്പറ്റ സ്വദേശിയാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല പ്രവർത്തകനായിരുന്നു.

ദീർഘകാലം വാണിമേൽ ദാറുൽ ഹുദാ സ്ഥാപനങ്ങളുടെ റിസീവറായി സേവനം അനുഷ്ഠിച്ചിരുന്നു. കാസർകോട് ആലിയ അറബിക് കോളേജിൽ പഠിച്ചിട്ടുണ്ട്. കർഷകനായിരുന്നു. മയ്യത്ത് നമസ്കാരം ചിയ്യൂർ ജുമാ മസ്ജിദിൽ (നാദാപുരം പഞ്ചായത്ത്)വൈകിട്ട് അഞ്ചരക്ക് നടക്കും.

ഭാര്യ: മാമി പൊയിൽക്കണ്ടി. മറ്റു മക്കൾ: സി. മൊയ്‌ദു(ഷാർജ), അബ്ദുസ്സമദ് (ജമാഅത്തെ ഇസ്‍ലാമി പാലേരി ഏരിയ സമിതി പ്രസിഡന്‍റ് ), ഖാലിദ് മൂസാ നദ്‌വി( കുല്ലിയ്യത്തുൽ ഖുർആൻ,  കുറ്റ്യാടി), യൂനുസ് (ഖത്തർ), റൂഖിയ്യ(വെള്ളിയോട് ഹയർ സെക്കന്‍ററി സ്‌കൂൾ അധ്യാപിക), താഹിറ, പരേതയായ സഈദ.

മരുമക്കൾ: സൂപ്പി വാണിമേൽ (തത്സമയം), ടി. മുഹമ്മദ് വേളം (ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സമിതി അംഗം), സുമയ്യ (വാണിമേൽ), ശക്കീറ, പാലേരി (അധ്യാപിക, കല്ലോട്, എ.എൽ.പി സ്‌കൂൾ), സഫിയ ഓമശ്ശേരി (ഐഡിയൽ പബ്ലിക് സ്‌കൂൾ, കുറ്റ്യാടി), മുഫീദ ( കുറ്റ്യാടി ), സഫീറ ( ഭൂമിവാതുക്കൽ). സഹോദരങ്ങൾ: ഫാത്തിമ, പരേതരായ കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞമ്മദ്, അലിഹസൻ മൗലവി, കുഞ്ഞാമി, ഖദീജ.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News