സജി ചെറിയാന്റെ വാഹനം അപകടത്തിൽപ്പെട്ടു
തിരുവനന്തപുരം വാമനപുരത്ത് വച്ചാണ് അപകടം
Update: 2025-12-17 10:39 GMT
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം വാമനപുരത്ത് വച്ചാണ് അപകടം. കാറിന്റെ പിൻചക്രം ഊരിത്തെറിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് അപകടം. വാമനപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് അപകടം. ആർക്കും പരിക്കില്ല. മന്ത്രിയുടെ ഇന്നോവ ക്രിസ്റ്റ കാറിന്റെ പുറകിലെ ടയറാണ് ഊരിത്തെറിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.