സുപ്രീംകോടതി വിധി മുഴുവൻ ജനാധിപത്യ വിശ്വാസികൾക്കും പ്രതീക്ഷ നൽകുന്നത്: വി.ഡി സതീശൻ

'ജനാധിപത്യം നിലനിർത്താൻ കഴിയും എന്ന് പ്രതീക്ഷ വർധിപ്പിക്കുന്ന വിധിയാണിത്'

Update: 2023-04-05 08:25 GMT

വി.ഡി സതീശന്‍

തിരുവനന്തപുരം: മീഡിയവണിന് അനുകൂലമായ സുപ്രീംകോടതി വിധി ഇന്ത്യയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികൾക്കും പ്രതീക്ഷ നൽകുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമപരമായി പോരാടി വിജയിച്ച മീഡിയവൺ നേതൃത്വത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി വിധിയെ സർവാത്മനാ സ്വാഗതം ചെയ്യുന്നു. ഫാഷിസ്റ്റ് നയങ്ങൾക്കുള്ള മുന്നറിയിപ്പാണിത്. വിലക്ക് വന്ന സമയത്ത് തന്നെ ജനാധിപത്യ വിരുദ്ധമാണെന്ന് വ്യക്തമാക്കിയിരുന്നു. അക്കാര്യങ്ങളെല്ലാം അംഗീകരിച്ചുള്ളതാണ് സുപ്രീംകോടതി വിധി. ജനാധിപത്യം നിലനിർത്താൻ കഴിയും എന്ന് പ്രതീക്ഷ വർധിപ്പിക്കുന്ന വിധിയാണിത്. സർക്കാറുകളെ വിമർശിക്കുന്നത് രാജ്യവിരുദ്ധമല്ലെന്നും സതീശൻ വ്യക്തമാക്കി. 

Advertising
Advertising

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് മീഡിയവണിനെ വിലക്കിയ കേന്ദ്ര സർക്കാർ നടപടി റദ്ദാക്കിയത്.ജനാധിപത്യത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിൻറെ പങ്ക് വലുതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ദേശസുരക്ഷയുടെ പേരിൽ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. സർക്കാരിനെ വിമർശിക്കുന്നത് ഭരണഘടനാവിരുദ്ധമല്ല. മീഡിയവണിൻറെ ലൈസൻസ് നാലാഴ്ചയ്ക്കകം പുതുക്കിനൽകണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു.

കഴിഞ്ഞ വർഷം ജനുവരി 31നാണ് മീഡിയവണിന്റെ പ്രവർത്തനാനുമതി വിലക്കി കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചത്. കേന്ദ്ര നടപടി ഹൈക്കോടതി ശരിവെച്ചതോടെ മീഡിയവൺ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ചാനലിനെ വിലക്കിയ കേന്ദ്ര സർക്കാർ നടപടി ശരിവെച്ച ഹൈക്കോടതി വിധി കഴിഞ്ഞ വർഷം മാർച്ച് 15നാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്.

മീഡിയവൺ ചാനൽ ഉടമകളോ 325 ജീവനക്കാരോ ഒരു ഘട്ടത്തിലും ദേശസുരക്ഷയ്ക്ക് ദോഷകരമായ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റർ പ്രമോദ് രാമൻ നൽകിയ ഹരജിയിൽ വ്യക്തമാക്കിയിരുന്നു. ആരോപണങ്ങൾക്ക് മറുപടി നൽകാൻ അവസരം നൽകാതെ, തൊഴിൽ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കെ.യു.ഡബ്ല്യു.ജെ നൽകിയ ഹരജിയിൽ വ്യക്തമാക്കി. 2022 നവംബർ മൂന്നിന് വാദം പൂർത്തിയായ കേസിൽ ബുധനാഴ്ചയാണ് ചരിത്രവിധിയുണ്ടായത്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News