മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ കാണാനില്ല

വീട് വിട്ടിറങ്ങുമ്പോൾ പച്ച നിറത്തിലുള്ള ലുങ്കിയും ലൈറ്റ് പ്ലെയിൻ ഷർട്ടുമാണ് വേഷം

Update: 2022-12-16 14:46 GMT
Editor : banuisahak | By : Web Desk

മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ കാണാനില്ല. മലപ്പുറം പെരുവള്ളൂരിലെ പികെ രായീൻകുട്ടിയുടെ മകൻ അമീറലിയെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. 34കാരനായ അമീറലി പ്രായമായ ഉമ്മ ചികിത്സക്കായി പുറത്തുപോയ സമയമാണ് വീടുവിട്ടിറങ്ങിയത്. ഉച്ച മുതൽ നാട്ടുകാർ തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. മൊബൈൽ ഫോണോ പണമോ ഒന്നും തന്നെ അമീറിന്റെ കയ്യിലില്ല.

വീട് വിട്ടിറങ്ങുമ്പോൾ പച്ച നിറത്തിലുള്ള ലുങ്കിയും ലൈറ്റ് പ്ലെയിൻ ഷർട്ടുമാണ് വേഷം. തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുക. ബന്ധപ്പെടേണ്ട നമ്പർ: 7736365201, 9744046499.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News