സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം വ്യാജം; ഒരാൾ കസ്റ്റഡിയിൽ

തിരുവനന്തപുരം പൊഴിയൂർ സ്വദേശിയെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ്‌

Update: 2023-11-09 08:27 GMT

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് വ്യാജ ബോംബ് ഭീഷണി സന്ദേശം മുഴക്കിയയാൾ പൊലീസ് പിടിയിൽ.  തിരുവനന്തപുരം പൊഴിയൂർ സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു.

പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 112ലേക്കും അസിസ്റ്റന്റ് പൊലീസ് കമ്മീഷണർക്കുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേത്തുടർന്ന് കന്റോൺമെന്റ് പൊലീസ്, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് തുടങ്ങിയവർ പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

ഭീഷണി മുഴക്കിയ ആളെ അറസ്റ്റ് ചെയ്യാൻ സാധ്യതയില്ല. ഇയാളെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കൂടി ചോദ്യം ചെയ്യും. അതിന് ശേഷം മാത്രമേ അറസ്റ്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനമാകൂ.  

Advertising
Advertising

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News