കോട്ടയത്ത് മുഖ്യമന്ത്രി പ്രസം​ഗിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞു വീണു

തോമസ് ചാഴിക്കാടൻ്റെ പ്രചാരണ പരിപാടിക്കിടെയാണ് സംഭവം

Update: 2024-04-05 06:11 GMT
Editor : ലിസി. പി | By : Web Desk

കോട്ടയം: കോട്ടയത്തെ എല്‍.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണ പരിപാടിക്കിടെ മൈക്ക് ഒടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗം തടസപ്പെട്ടു. തോമസ് ചാഴിക്കാടന്റെ പ്രചാരണ പരിപാടിക്കിടെയാണ് സംഭവം. പ്രസംഗം അഞ്ച് മിനിട്ടോളം തടസപ്പെട്ടു.

കോട്ടയത്ത് ഇന്ന് നിരവധി പ്രചാരണ പരിപാടികളിലാണ് മുഖ്യമന്ത്രിക്കുള്ളത്. അതിലെ ആദ്യത്തെ പരിപാടിയാണ് വൈക്കത്ത് നടന്നത്. മുഖ്യമന്ത്രി പ്രസംഗം തുടങ്ങി ഒരുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും മൈക്ക് പൊട്ടി വീഴുകയായിരുന്നു. പിന്നീട് മുഖ്യമന്ത്രി ഇരിപ്പിടത്തിലേക്ക് മടങ്ങി. തുടർന്ന് സ്റ്റേജിലുണ്ടായിരുന്നവരാണ് ഓപ്പറേറ്ററുടെ സഹായത്തോടെ മൈക്ക് ശരിയാക്കിയത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News