'മുഖ്യമന്ത്രിക്കെതിരെ ഒരാൾ നിരന്തരം വിമർശനം ഉന്നയിക്കുന്നുണ്ടെങ്കിൽ കർട്ടന് പിന്നിൽ ആളുണ്ട്'; അടൂർ പ്രകാശിനെതിരെ മന്ത്രി കെ.മുരളീധരൻ

ആണുങ്ങളുടെ സർക്കാറാണെങ്കിൽ കേസെടുക്കുമെന്ന കെ.സുധാകരന്റെ പരാമർശത്തോട് വേണമെങ്കിൽ വന്നു ടെസ്റ്റ് ചെയ്തുനോക്കാം എന്നായിരുന്നു മുരളീധരന്റെ പരിഹാസം

Update: 2026-10-19 06:03 GMT

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മുഖ്യമന്ത്രി വി.ഡി സതീശനെതിരെ നിരന്തര വിമർശനം ഉന്നയിക്കുന്നതിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ.മുരളീധരൻ. ഒരാൾ മുഖ്യമന്ത്രിക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്നുണ്ടെങ്കിൽ കർട്ടന് പിന്നിൽ ആളുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. അത് ആരാണെന്ന് താൻ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇഡിയുടെ കാര്യത്തിൽ കോൺഗ്രസിന് ഒരു നിലപാടുണ്ട്. അത് കേന്ദ്രത്തിലും കേരളത്തിലും ഒന്നാണ്. ഇഡി പറയുമ്പോഴേക്കും ചാടിക്കയറി കേസെടുക്കാൻ പറ്റില്ല. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഖാർഗെയും പറയുന്ന നിലപാടാണ് കേരളത്തിലും സ്വീകരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് പിണറായിക്കെതിരെ തിരക്കിട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ടെന്ന് തീരുമാനിച്ചത്. കോടതി നിർദേശിച്ചപ്പോൾ എഫ്‌ഐആർ ഇട്ടു. ഈ വിഷയത്തിൽ മന്ത്രിസഭ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത് എന്നും മുരളീധരൻ പറഞ്ഞു.

Advertising
Advertising

ആണുങ്ങളുടെ സർക്കാറാണെങ്കിൽ കേസെടുക്കുമെന്ന കെ.സുധാകരന്റെ പരാമർശത്തോട് വേണമെങ്കിൽ വന്നു ടെസ്റ്റ് ചെയ്തുനോക്കാം എന്നായിരുന്നു മുരളീധരന്റെ പരിഹാസം. പാർട്ടി കാര്യങ്ങൾ അറിയുന്നില്ല എന്ന് താൻ പറഞ്ഞപ്പോൾ എല്ലാവരും തന്റെ മേക്കിട്ട് കയറിയിരുന്നു. അന്ന് ഇവരെല്ലാം ഒന്നായിരുന്നു എന്നും മന്ത്രി പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News