'അവധിയെടുക്കാതെ ജോലിയിൽ നിന്ന് വിട്ടുനിന്നാൽ കർശന നടപടി'; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

നിയമപരമായ നടപടികൾ സ്വീകരിച്ച് പിരിച്ചുവിടുമെന്നും മുന്നറിയിപ്പുണ്ട്

Update: 2024-05-23 13:42 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: അവധിയെടുക്കാതെ ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നവർക്ക് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. അനധികൃതമായി അവധിയിലുള്ള ആരോഗ്യപ്രവർത്തകർ തിരികെയെത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. 

വിട്ടുനിൽക്കുന്നവരെ നിയമപരമായ നടപടികൾ സ്വീകരിച്ച് പിരിച്ചുവിടുമെന്നും മുന്നറിയിപ്പുണ്ട്. അനധികൃതമായി അവധിയെടുക്കാൻ ഒരു തരത്തിലും അനുവദിക്കില്ല. അനധികൃത അവധി എടുത്തവർ അഞ്ചു ദിവസത്തിനകം റിപ്പോർട്ട് ചെയ്യണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News