പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: 48കാരന് ആറര വർഷം തടവും പിഴയും

പിഴത്തുക അടച്ചില്ലെങ്കിൽ 14 മാസം അധിക തടവ് അനുഭവിക്കണം

Update: 2024-04-23 15:32 GMT

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 48കാരന് ആറര വർഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ. കോട്ടയം കുറിച്ചി സ്വദേശി ഓമനക്കുട്ടനെയാണ് കോടതി ശിക്ഷിച്ചത്.

ചങ്ങനാശ്ശേരി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് ഉത്തരവ്. പിഴത്തുക അടച്ചില്ലെങ്കിൽ 14 മാസം അധിക തടവ് അനുഭവിക്കണം.

2023ൽ ചിങ്ങവനം പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. മനോജ് ഹാജരായി.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News