തിരുനെല്ലി കൊലപാതകം; കാണാതായ കുട്ടിയെ കണ്ടെത്തി, പ്രതിയും പൊലീസ് പിടിയിൽ

പ്രവീണയുടെ ഇളയമകൾ അബിനയെ ആണ് വീടിനടുത്ത തോട്ടത്തിൽ നിന്ന് കണ്ടെത്തിയത്

Update: 2025-05-26 13:20 GMT

വയനാട്: വയനാട് തിരുനെല്ലി അപ്പപ്പാറയിൽ അമ്മയുടെ കൊലപാതകത്തിന് പിന്നാലെ കാണാതായ കുട്ടിയെ കണ്ടെത്തി. പ്രവീണയുടെ ഇളയമകൾ അബിനയെ ആണ് വീടിനടുത്ത തോട്ടത്തിൽ നിന്ന് കണ്ടെത്തിയത്. പ്രവീണയെ കൊലപ്പെടുത്തിയ സുഹൃത്ത് ദിലീഷിനെയും പൊലീസ് പിടികൂടി. കൊലപാതകത്തിനിടെ പരിക്കേറ്റ പ്രവീണയുടെ മൂത്ത മകൾ അനഘ അപകടനില തരണം ചെയ്തു.

ഇന്നലെയാണ് ചേകാടി വാകേരിയിൽ വാടകയ്ക്കു താമസിക്കുന്ന എടയൂർ കുന്ന് സ്വദേശി പ്രവീണയെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തുന്നത്. ഭർത്താവ് സുധീഷുമായി അകന്നു കഴിയുന്ന പ്രവീണ മക്കളായ അനർഘ , അബിന എന്നിവർക്കൊപ്പമാണ് വാകേരിയിൽ താമസിച്ചിരുന്നത്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News