സമസ്തയുടെ വോട്ട് മുസ്‍ലിം ലീഗിന് നഷ്ടമാകി​ല്ലെന്ന് എം.കെ മുനീർ

‘സമസ്ത വോട്ടിന് പുറമെ മാർക്സിസ്റ്റ് പാർട്ടിയുടെ കേഡർവോട്ടും ലീഗിന് ലഭിക്കും’

Update: 2024-03-27 05:19 GMT

കോഴിക്കോട്: പൊന്നാനി ഉൾപ്പടെയുള്ള ​ലോക്സഭാ മണ്ഡലങ്ങളിൽ സമസ്‍ത വോട്ട് ലീഗിന് നഷ്ടമാവില്ലെന്ന് മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി അംഗം എം.കെ മുനീർ.ലോക്സഭാ തെഞ്ഞെടുപ്പിന്റെ ​പ്രാധാന്യം പണ്ഡിതർ തിരിച്ചറിയുമെന്നും മുനീർ മീഡിയവണിനോട് പറഞ്ഞു.സമസ്ത വോട്ടും ലീഗ് വോട്ടിനും പുറമെ മാർക്സിസ്റ്റ് പാർട്ടിയുടെ കേഡർവോട്ടും ലീഗിന് ലഭിക്കും. ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരെല്ലാം ഒരു ദേശീയ രാഷ്ട്രിയത്തെ മുന്നിൽ കാണും. ബുദ്ധി ശൂന്യരായിട്ടുള്ള ആൾക്കാരല്ലല്ലോ ആരും.

ഇന്ത്യയിൽ ബി.ജെ.പിയാണോ വേണ്ടത് അതോ ബി.ജെ.പിക്ക് ബദലായി നിൽക്കുന്ന കോൺഗ്രസ് മുന്നണിയാണോ വേണ്ടതെന്ന് അവർ നോക്കില്ലേ എന്നും ​അദ്ദേഹം പറഞ്ഞു. കെ എസ് ഹംസ പൊന്നാനിയില്‍ ഒരു ചലനവും സൃഷ്ടിക്കില്ല.ഹംസയുടെ സ്ഥാനാർഥിത്വം മൂലം സി പി എം കേഡർ വോട്ടുവരെ യുഡിഎഫിന് കിട്ടും.

Advertising
Advertising

പൊന്നാനിയിൽ മാത്രമല്ല മറ്റ് മണ്ഡലങ്ങളിലും ഇത് ലീഗിന് ഗുണം ചെയ്യും. സമസ്തയും ലീഗും തമ്മിൽ ഒരു പ്രശ്നവുമില്ല. എന്നാൽ പ്രശ്നങൾ ഉണ്ടെന്ന് വരുത്തിതീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന​ും അദ്ദേഹം പറഞ്ഞു.

സി.എ.എയിലെ കോ​ൺഗ്രസ് നിലപാട് അമിത്ഷാക്ക് മനസിലായിട്ടും പിണറായി വിജയന് മനസിലായിട്ടില്ലെന്നും അഭിമുഖത്തിൽ പറഞ്ഞു.രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കൾ നിലപാടുകൾ തുറന്നു പറയുന്നു. അതിന് അമിത് ഷാ അടക്കമുള്ളവർ മറുപടി നൽകുന്നുണ്ട് അദ്ദേഹത്തിന് മനസിലായിട്ടും പിണറായി വിജയന് മനസിലാകുന്നില്ലെനും അദ്ദേഹം പറഞ്ഞു. ദേശീയ രാഷ്ട്രിയ പദവി നില നിർത്താൻ വേണ്ടി മാത്രമാണ് ഇക്കുറി സി.പി.എം മത്സരിക്കുന്നതെന്നും  മുനീർ പറഞ്ഞു.

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News