'റീല്‍സും റിയലും വലിയ വ്യത്യാസമുണ്ട്, ടി വി ചർച്ചയിലെ പെർഫോമൻസ് കണക്കാക്കി പദവി നൽകരുത്'; മാങ്കൂട്ടത്തിലിനെതിരെ പരോക്ഷ വിമര്‍ശനവുമായി എം.കെ രാഘവന്‍
'റീൽസ് അല്ല റിയലായി കാര്യങ്ങൾ ചെയ്യുന്ന ആളാണ് അഭിജിത്ത്,
Update: 2025-07-31 06:44 GMT
ന്യൂഡല്‍ഹി: യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹിത്വ പട്ടികയിൽ രാഹുൽ മാങ്കൂട്ടത്തലിനെതിരെ പരോക്ഷ വിമർശനവുമായി എം.കെ രാഘവൻ എംപി. ടി വി ചർച്ചയിലെ പെർഫോമൻസ് കണക്കാക്കി പദവി നൽകരുത്. റീലും റിയലും വലിയ വ്യത്യാസമുണ്ട്. ദേശീയ ഭാരവാഹിത്വ പട്ടികയിൽആദ്യം പരിഗണിക്കേണ്ട പേര് കെ.എം അഭിജിത്തിനെയായിരുന്നുവെന്നും രാഘവൻ മീഡിയവണിനോട് പറഞ്ഞു.
'യഥാർത്ഥ നേതാക്കളെ മനസിലാക്കിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകും. റീൽസ് അല്ല റിയലായി കാര്യങ്ങൾ ചെയ്യുന്ന ആളാണ് അഭിജിത്ത്, അഭിജിത്തിനെ ദേശീയ ഭാരവാഹിയാക്കാൻ കെ.സി വേണുഗോപാലിനെ കണ്ടു. റിയൽ ലീഡറെ നേതൃത്വം മനസിലാക്കണം.ഇപ്പോൾ വന്നത് നോമിനിയാകും'.. അദ്ദേഹം പറഞ്ഞു.