പികെ കുഞ്ഞാലിക്കുട്ടിക്കെതിരായ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ വെട്ടിലായി മഞ്ചേരി മുന്‍ എം.എല്‍.എ എം.ഉമ്മര്‍

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫോട്ടോയും കുഞ്ഞാലിക്കുട്ടിയുടെ ഫോട്ടോയും കൂട്ടിച്ചേര്‍ത്ത രീതിയിലാണ് ചിത്രം

Update: 2021-05-06 14:19 GMT
Editor : ubaid | Byline : Web Desk

പികെ കുഞ്ഞാലിക്കുട്ടിക്കെതിരായ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ വെട്ടിലായി മഞ്ചേരി മുന്‍ എംഎല്‍എ എം ഉമ്മര്‍. കുഞ്ഞാലിക്കുട്ടിയെ ബിജെപി അനുകൂലിയാക്കി ചിത്രീകരിച്ചു കൊണ്ടുള്ള ചിത്രമാണ് ഉമ്മര്‍ സ്റ്റാറ്റസാക്കിയത്. 'ബി.ജെ.പി അല്ല, സിപിഐഎം ആണ് മുഖ്യശത്രു. സ്വാമി കുഞ്ഞാലി ഐസ്ക്രീമാനന്ദ തിരുവടികള്‍' എന്നാണ് ചിത്രത്തിലെ പരാമര്‍ശങ്ങള്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫോട്ടോയും കുഞ്ഞാലിക്കുട്ടിയുടെ ഫോട്ടോയും കൂട്ടിച്ചേര്‍ത്ത രീതിയിലാണ് ചിത്രം.വാട്സാപ്പ് ഉപയോഗത്തിൽ അറിവില്ലായ്മയുണ്ടെന്നും, സ്റ്റാറ്റസ് ആയത് ശ്രദ്ധയിൽ പെട്ടില്ലെന്നുമാണ് എം.എൽ.എയുടെ വിശദീകരണം. അബദ്ധം മനസിലായി അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ അദ്ദേഹം സ്റ്റാറ്റസ് നീക്കം ചെയ്തു. എന്നാല്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആരോ അയച്ച ഫോട്ടോ ഡിലീറ്റ് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണെന്നും എം.എൽ.എ വിശദീകരിച്ചു .

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News